ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള സംഘടനകളിൽ ആർഎസ്എസ് നുഴഞ്ഞുകയറി: പ്രൊഫ. ജി. മോഹൻ ഗോപാൽ

ഗുരുദേവൻ്റെ പേരിലുള്ള സംഘടനകളിൽ ആർഎസ്എസ് നടത്തുന്ന നുഴഞ്ഞുകയറ്റത്തെ വിമർശിച്ച ഗോപാൽ റോയ്, ആർഎസ്എസ് പറയുന്നത് സനാതനവുമല്ല ധർമവുമല്ലെന്നും അന്യമത വിദ്വേഷമാണെന്നും കുറ്റപ്പെടുത്തി
ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള സംഘടനകളിൽ ആർഎസ്എസ് നുഴഞ്ഞുകയറി: പ്രൊഫ. ജി. മോഹൻ ഗോപാൽ
Published on


ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള സംഘടനകളിൽ ആർഎസ്എസ് നുഴഞ്ഞുകയറിയതായി ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫസർ ഗോപാൽ റോയ്. ശ്രീനാരായണ മാനവ ധർമ ട്രസ്റ്റും, ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയും നടത്തിയ 'ശ്രീനാരായണിസം, ശ്രീനാരായണ ഗുരുവിൻ്റെ അതുല്യദർശനം' എന്ന ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഗോപാൽ റോയ്.



ഗുരുദേവൻ്റെ ആശയങ്ങളെ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവൻ്റെ പേരിലുള്ള സംഘടനകളിൽ ആർഎസ്എസ് നടത്തുന്ന നുഴഞ്ഞുകയറ്റത്തെ വിമർശിച്ച ഗോപാൽ റോയ്, ആർഎസ്എസ് പറയുന്നത് സനാതനവുമല്ല ധർമവുമല്ലെന്നും അന്യമത വിദ്വേഷമാണെന്നും കുറ്റപ്പെടുത്തി. സനാതന ധർമം എന്ന ആശയത്തെ ഉപയോഗപ്പെടുത്തി രാജ്യത്തെ വിഭജിക്കാനാണ് ആർഎസ്എസിൻ്റെ ശ്രമമെന്നും ഗോപാൽ റോയ് പറഞ്ഞു.

ഏകദിന സെമിനാർ മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരുവിൻ്റെ കാഴ്ചപ്പാടിൽ വർണ വ്യവസ്ഥ എന്ന വിഷയത്തിൽ പ്രശസ്ത ദളിത് ചിന്തകനും, എഴുത്തുകാരനുമായ ഡോ. ടി.എസ്. ശ്യാം കുമാർ സംസാരിച്ചു. പിന്നീട് നടന്ന വിവിധ സെഷനുകളിൽ ഡോ. അമൽ സി. രാജൻ, ഡോ. ആദർശ എ.കെ, സിന്ധു നെപ്പോളിയൻ, സുദേഷ് എം. രഘു എന്നിവർ സംസാരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com