ഫേസ്ബുക്കിലൂടെ ഇന്ദിരാ ഗാന്ധിയെ വികലമായി ചിത്രീകരിച്ചു; RSS പ്രവർത്തകൻ റിമാൻഡിൽ

തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു
ഫേസ്ബുക്കിലൂടെ ഇന്ദിരാ ഗാന്ധിയെ വികലമായി ചിത്രീകരിച്ചു; RSS പ്രവർത്തകൻ റിമാൻഡിൽ
Published on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആ‍ർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രവികുമാർ വി എന്ന ആളുടെ പരാതിയിലാണ് നടപടി. 



'ഉണ്ണികൃഷ്ണൻ എസ്എസ്ആ‍ർ ഉണ്ണി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ മെയ് 16നാണ് ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന ചിത്രവും ഒപ്പം ഒരു സന്ദേശം ഇയാൾ പങ്കുവെച്ചത്. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com