മഞ്ഞുരുക്കത്തിന് ബിജെപി; ആർഎസ്എസ്-ബിജെപി സംയുക്ത നേതൃയോഗം ഇന്ന്

ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് യോഗത്തിൽ പങ്കെടുക്കും
മഞ്ഞുരുക്കത്തിന് ബിജെപി; ആർഎസ്എസ്-ബിജെപി സംയുക്ത നേതൃയോഗം ഇന്ന്
Published on: 
Updated on: 

ആർഎസ്എസ്-ബിജെപി സംയുക്ത നേതൃയോഗം ഇന്ന് കൊച്ചിയിൽ. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ സംഘടനാ സെക്രട്ടറിയെ ആർഎസ്എസ് തിരിച്ചുവിളിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഉള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി. ഇക്കാര്യത്തിൽ അടക്കം ആർഎസ്എസ് നേതൃത്വവുമായി ബി.എൽ. സന്തോഷ് ചർച്ച നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ആർഎസ്എസ് സഹായം അഭ്യർത്ഥിക്കാനും നീക്കമുണ്ട്. ഇന്ന് ചേരുന്ന സമന്വയ ബൈഠക്കിൽ വിഷയം ചർച്ചയാകും. താഴെത്തട്ടിൽ പ്രചരണം ആർഎസ്എസ് ഏകോപിപ്പിക്കാനും ആവശ്യപ്പെടും.

നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.

ALSO READ:തെരഞ്ഞെടുപ്പുകാലത്ത് ജയിലില്‍ നിന്നിറങ്ങുന്ന ഗുര്‍മീത് റാം; പരോളിന്റെ രാഷ്ട്രീയ നേട്ടം ആർക്ക്?