ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ റീൽസ് ഷൂട്ട് ചെയ്തു; തൃശൂർ സ്വദേശിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് ആർടിഒ

തൃശൂർ സ്വദേശി അമൽ പ്രസാദിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ അരുൺ സി.ഡി. സസ്‌പെന്റ് ചെയ്തത്
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ റീൽസ് ഷൂട്ട് ചെയ്തു; തൃശൂർ സ്വദേശിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് ആർടിഒ
Published on
Updated on


ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ആഡംബര ബൈക്കിൽ റീൽസ് ഷൂട്ട് ചെയത സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. തൃശൂർ സ്വദേശി അമൽ പ്രസാദിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ അരുൺ സി.ഡി. സസ്‌പെന്റ് ചെയ്തത്.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് കളമശ്ശേരിയിലെ ഹെവി വാഹനങ്ങളുടെ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലെത്തി വാഹനം പിടികൂടിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.എ. അസിമിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

22 ലക്ഷം രൂപയോളം വിലവരുന്ന ആഡംബര ബൈക്കായ എംഎംഡബ്ല്യൂവിൽ റീൽസ് എടുക്കാൻ ആണ് അമൽ പ്രസാദും സംഘവും എത്തിയത്. വീഡിയോ ചിത്രീകരിക്കുന്നത് കണ്ട മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ വാഹനം പിടികൂടുകയായിരുന്നു. യുവാവിന് 6,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com