കർഷകർക്ക് ആശ്വാസം; റബ്ബർ വില സർവകാല റെക്കോഡിലേക്ക്

വില സ്ഥിരത ഉറപ്പുവരുത്താൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം
കർഷകർക്ക് ആശ്വാസം; റബ്ബർ വില സർവകാല റെക്കോഡിലേക്ക്
Published on

റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബർ വില സർവകാല റെക്കോഡിലേക്ക്. ആഭ്യന്തര വിപണിയിൽ റബ്ബർ വില 250 കടന്നു. ലാറ്റക്‌സ് വില 245 ആയി. അതേ സമയം വില സ്ഥിരത ഉറപ്പുവരുത്താൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.

രാജ്യാന്തര വിപണിയിൽ റബർ വിലയിൽ വലിയ കുതിപ്പില്ല. 203.94 രൂപയായിരുന്നു രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസത്തെ വില. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ലാറ്റക്സിന് വിലയുയർന്ന സാഹചര്യത്തിൽ കർഷകർ ഷീറ്റ് ഉത്പാദനം കുറച്ചതും മഴമറയിടാൻ വൈകിയതോടെ ടാപ്പിംഗ് തടസ്സപ്പെട്ടതും ജൂലൈ ആദ്യവാരം കുറഞ്ഞു നിന്ന രാജ്യാന്തര വില 200 കടന്നതുമാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരാൻ കാരണമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com