ബിനില്‍ ബാബു കൊല്ലപ്പെട്ടത് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തില്‍; ജെയ്‌നിനും ഗുരുതര പരുക്ക്

കഴിഞ്ഞ ദിവസമാണ് തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ് ബിനില്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ബിനില്‍ ബാബു കൊല്ലപ്പെട്ടത് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തില്‍; ജെയ്‌നിനും ഗുരുതര പരുക്ക്
Published on
Updated on

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന ബിനിലിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധു ജെയ്ന്‍ കുര്യന്‍. ബിനില്‍ ബാബു കൊല്ലപ്പെട്ടത് ജനുവരി 5ന് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തിലാണെന്ന് ജെയ്ന്‍ പറഞ്ഞു.

ജനുവരി 6ന് യുദ്ധമുഖത്ത് ഡ്യൂട്ടിക്ക് എത്തിയപ്പോളാണ് ബിനില്‍ മരിച്ചതായി മനസിലാക്കുന്നത്. മൃതദേഹം പരിശോധിക്കുന്നതിനിടയില്‍ താന്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെയും അക്രമം ഉണ്ടായതായി ജെയ്ന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെയ്ന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ് ബിനില്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് ജീവന്‍ പൊലിഞ്ഞ രണ്ടാമത്തെ മലയാളിയാണ് ബിനില്‍.

തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. യുവാക്കളെ നാട്ടിലെത്തിക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബം ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അധികൃതരുടെ ഇടപെടല്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഒരു മലയാളിയുടെ കൂടി ജീവന്‍ പൊലിഞ്ഞത്.

കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയ്‌നും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍-റഷ്യ യുദ്ധ ബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com