യുക്രെയ്നെതിരെ പുതിയ നീക്കം; ചൈനീസ് എഞ്ചിൻ ഉപയോഗിച്ച് കാമികേസ് ഡ്രോൺ നിർമ്മാണവുമായി റഷ്യ

ചൈനീസ് സാങ്കേതികവിദ്യ പ്രകാരം നിർമ്മിച്ച പുതിയ റഷ്യൻ ഡ്രോണിനെ ക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായാണ് പുറത്തു വരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് IEMZ കുപോളും അൽമാസ്-ആൻ്റിയും പ്രതികരിച്ചിട്ടില്ല.
യുക്രെയ്നെതിരെ പുതിയ നീക്കം; ചൈനീസ് എഞ്ചിൻ ഉപയോഗിച്ച്  കാമികേസ് ഡ്രോൺ നിർമ്മാണവുമായി  റഷ്യ
Published on: 
Updated on: 

യുക്രെയ്നെതിരായ യുദ്ധത്തിൽ ചൈനീസ് എഞ്ചിൻ ഉപയോഗിച്ച് പുതിയ കാമികേസ് ഡ്രോൺ നിർമ്മിക്കുകയാണ് റഷ്യ. ഗാർപിയ എന്ന പുതിയ ലോംഗ് റേഞ്ച് ആക്രമണ ഡ്രോൺ നിർമ്മിക്കുവാനാണ് തായ്യാറെടുക്കുന്നത്. യൂറോപ്യൻ ഇൻ്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.



റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാതാക്കളായ അൽമാസ്-ആൻ്റിയുടെ അനുബന്ധ സ്ഥാപനമായ IEMZ കുപോൾ 2023 ജൂലൈ മുതൽ ജൂലൈ 2024 വരെ 2500-ലധികം ഗാർപിയകൾ നിർമ്മിച്ചതായാണ് വിവരം. പുതിയ ഡ്രോണിൻ്റെ നിർമ്മാണ കരാർ, നിർമ്മാണ പ്രക്രിയയെക്കുറിച്ചുള്ള കമ്പനി കത്തിടപാടുകൾ, സാമ്പത്തിക രേഖകൾ എന്നിവ ഇൻ്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ചൈനീസ് സാങ്കേതികവിദ്യ പ്രകാരം നിർമ്മിച്ച പുതിയ റഷ്യൻ ഡ്രോണിനെ ക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായാണ് പുറത്തു വരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് IEMZ കുപോളും അൽമാസ്-ആൻ്റിയും പ്രതികരിച്ചിട്ടില്ല.എന്നാൽ ഗാർപിയ ഡ്രോണുകൾ യുക്രെയ്നിനെതിരെ നടത്തിയ സൈനിക, നീക്കങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും, ഇത് വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായതായും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

ഗാർപിയ ഡ്രോണുകളുടെ നിർമാണം സ്ഥിരീകരിച്ചാൽ, ദീർഘദൂര ഡ്രോണുകൾക്കായി ഇറാനിയൻ ഡിസൈനുകളെ ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറുമെന്നാണ് നിഗമനം.
വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ സെൻ്റർ ഫോർ എ ന്യൂ അമേരിക്കൻ സെക്യൂരിറ്റിയിലെ അഡ്‌ജൻ്റ് സീനിയർ ഫെല്ലോ സാമുവൽ ബെൻഡറ്റാണ് ഇക്കാര്യം സൂചിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com