റഷ്യയുടെ അടുത്ത ലക്ഷ്യം യുക്രെയ്‌നിന്റെ കിഴക്കന്‍ ഡാന്‍ബോസ് മേഖല; വെളിപ്പെടുത്തി പുടിന്‍

പടിഞ്ഞാറൻ ലീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെയാണ് പുടിന്റെ വെളിപ്പെടുത്തൽ
റഷ്യയുടെ അടുത്ത ലക്ഷ്യം യുക്രെയ്‌നിന്റെ കിഴക്കന്‍ ഡാന്‍ബോസ് മേഖല; വെളിപ്പെടുത്തി പുടിന്‍
Published on

മുപ്പത് മാസം പിന്നിടുന്ന റഷ്യ യുക്രെയ്ൻ യുദ്ധത്തിന് പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. കിഴക്കൻ ഡോൻബാസ് മേഘലയാണ് റഷ്യയുടെ ലക്ഷ്യമെന്ന് പുടിൻ പറഞ്ഞു. പടിഞ്ഞാറൻ ലീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെയാണ് പുടിന്റെ വെളിപ്പെടുത്തൽ. യുദ്ധത്തിന്റെ റഷ്യൻ ലക്ഷ്യം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് വെളിപ്പെടുത്തലുമായി പുടിന് എത്തുന്നത്.

നിലവിൽ ഡോൺബാസ് മേഖലയിൽ റഷ്യൻ പട്ടാളം മുന്നേറുകയാണ്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുമ്പോൾ യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കുക എന്നതായിരുന്നു റഷ്യയുടെ ഉദ്ദേശ്യം. കീവിലെക്കുള്ള മുന്നേറ്റം യുക്രെയ്ൻ പ്രതിരോധിച്ചതോടെ റഷ്യൻ ആക്രമണം ഡോൺബാസിലേക്ക് കേന്ദ്രീകരിച്ചു. നാറ്റോ പിന്തുണയോടെ റഷ്യയെ പ്രതിരോധിക്കുന്ന യുക്രെയ്ൻ കസ്ക് മേഖലയിൽ മുന്നേറിയതോടെ റഷ്യക്ക് തിരിച്ചടിയായി. കസ്‌കിൽ റഷ്യക്ക് തിരിച്ചടി ഉണ്ടായില്ലെന്നും റഷ്യൻ അധിനിവേശ യുക്രെയ്നിൽ സൈനിക നടപടികൾ ശക്തമായി പുരോഗമിക്കുകയാണെന്നും വ്യക്തമാക്കുന്നതിനിടെയാണ് റഷ്യയുടെ യുദ്ധ ലക്ഷ്യം പുടിൻ വെളിപ്പെടുത്തിയത്.

ALSO READ: മംഗോളിയൻ സന്ദർശനം പൂർത്തിയാക്കി പുടിൻ; റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ് നിലനിൽക്കെ

യുക്രെയ്ന്റെ കിഴക്കൻ മേഖലയിൽ ഡോണെസ്‌ക് ഉൾപ്പടെ മൂന്നിടങ്ങൾ റഷ്യയുടെ കീഴിലായെന്നും പുടിൻ. കസ്‌കിലേക്ക് സർവ്വസന്നാഹങ്ങളുമായി യുക്രെയ്ൻ പട്ടാളത്തെ അയച്ചതോടെ മറ്റിടങ്ങളിൽ യുക്രെയ്ൻ സൈന്യത്തിന്റെ ശക്തി കുറഞ്ഞെന്നും അത് റഷ്യൻ പട്ടാളത്തിന് അനുകൂലമായി എന്നും പുടിൻ അവകാശപ്പെട്ടു. ഒരുമാസമായി കസ്‌കിലെ ഗ്രാമങ്ങളിൽ തുടരുന്ന യുക്രെയ്ൻ പട്ടാളത്തെ തുരത്തുന്ന നീക്കങ്ങൾ ശക്തമാണെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com