
പാലാ പൊൻകുന്നം റോഡിൽ എലിക്കുളത്ത് ശബരിമല തീർഥാടകരുടെ കാറിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
ഓട്ടോയിലുണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശി (64), ജിഷ്ണു (29) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.