എഞ്ചിനിലേക്ക് പാറ വീണു; യുപിയില്‍ സബർമതി എക്സ്‌പ്രസ് പാളം തെറ്റി, ആളപായമില്ല

20  കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
എഞ്ചിനിലേക്ക് പാറ വീണു; യുപിയില്‍ സബർമതി എക്സ്‌പ്രസ് പാളം തെറ്റി,


ആളപായമില്ല
Published on

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്‌പ്രസാണ് പാളം തെറ്റിയത്. കാൺപൂരിനും ഭിംസെന്നിനും മധ്യേ എഞ്ചിനിലേക്ക് പാറ വീണതാണ് അപകടത്തിന് കാരണമായത്. 20  കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.


ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്ത് വച്ച് പാളം തെറ്റിയത്. വാരണാസി ജംഗ്ഷനില്‍ നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്‍മതി എക്‌സ്പ്രസ് ഒരു പാറയിലിടിച്ചതിനെ തുടര്‍ന്നാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് സെന്ററല്‍ റെയില്‍വേ അറിയിച്ചു.

അഗ്നിശമന സേനാ വാഹനങ്ങളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. യാത്രക്കാരെ അടുത്ത സ്റ്റേഷനിലേക്കെത്തിക്കാന്‍ റെയില്‍വേ ബസ്സുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവിടെ നിന്നും പ്രത്യേക ട്രെയിനില്‍ യാത്ര തുടരുമെന്നും പൊലീസ് വ്യക്തമാക്കി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി



Related Stories

No stories found.
News Malayalam 24x7
newsmalayalam.com