ശശി തരൂർ ക്രൗഡ് പുള്ളർ; ആശവർക്കർമാരെ അവഗണിക്കുന്നത് ഖേദകരം: സാദിഖലി ശിഹാബ് തങ്ങൾ

ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ
ശശി തരൂർ ക്രൗഡ് പുള്ളർ; ആശവർക്കർമാരെ അവഗണിക്കുന്നത് ഖേദകരം: സാദിഖലി ശിഹാബ് തങ്ങൾ
Published on


ആശവർക്കർമാർക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അവർ ഈ സമരം ചെയ്യാൻ കാരണങ്ങളുണ്ട്. അത് പരിഹരിക്കേണ്ടതാണ് അവരെ അവഗണിക്കുന്നത് ഖേദകരമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ശശി തരൂർ എംപിയെയും സാദിഖലി ശിഹാബ് തങ്ങൾ പിന്തുണച്ചു. ശശി തരൂർ ഇപ്പോളും കോൺഗ്രസ്‌കാരനാണ്. യുഡിഎഫിന്റെ നല്ല പ്രചാരകൻ ആണ് അദ്ദേഹം. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവായ തരൂരിനെ പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരെയും ഉപയോഗിക്കാറുണ്ട്. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണമെന്നും സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.


ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പലതരത്തിൽ ഉള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടാകും. ഖാസി ഫൗണ്ടേഷൻ സമസ്തയെ ശക്തി പെടുത്താൻ ഉള്ളതാണ്. സമസ്തയെ ദുർബലപ്പെടുത്താൻ ഉള്ളതല്ല. സമസ്തക്ക് എതിരെ ഒന്നും ഉണ്ടാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com