
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മിൽമയുടെ എല്ലാ ട്രേഡ് യൂണിറ്റുകളും സംയുക്ത സമരത്തിലേക്ക്. തിങ്കളാഴ്ച രാത്രി 12 മണി മുതലാണ് സമരം ആരംഭിക്കുക.
മിൽമ മാനേജ്മെൻ്റിന് ഇക്കാര്യം ഉന്നയിച്ച് നോട്ടീസ് അയച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേയ്ഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. ഐഎൻടിയുസി നേതാക്കന്മാരായ ചന്ദ്രശേഖരൻ, മോഹൻദാസ്, സിഐടിയു നേതാവ് എ.ബി സാബു എന്നിവരാണ് സമര പ്രഖ്യാപനം നടത്തിയത്.