റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; മുഖ്യ ഏജൻ്റുമാർക്കെതിരെ പരാതിയുമായി യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ കുടുംബം

സന്ദീപ് തോമസ്, സുമേഷ് ആൻറണി, സിബി ഔസേപ്പ് എന്നിവർക്കെതിരെയാണ് കുടുംബം പരാതി നൽകിയത്
റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; മുഖ്യ ഏജൻ്റുമാർക്കെതിരെ പരാതിയുമായി യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ കുടുംബം
Published on


റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ പരാതി നൽകി യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ കുടുംബം. കടത്തിന്റെ മുഖ്യ ഏജൻ്റുമാരായ സന്ദീപ് തോമസ്, സുമേഷ് ആൻറണി, സിബി ഔസേപ്പ് എന്നിവർക്കെതിരെയാണ് കുടുംബം പരാതി നൽകിയത്.


റഷ്യയിൽ യുദ്ധത്തിൽ മരിച്ച ആദ്യ മലയാളിയായ സന്ദീപിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ റഷ്യയിൽ എത്തിച്ചത്. ജോലിക്കാണെന്ന് പറഞ്ഞ് പോയ സന്ദീപിന്റെ മരണ വിവരമാണ് കുടുംബം പിന്നീട് അറിഞ്ഞത്.

കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയില്ലെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം പരാതിയിൽ ആവശ്യപ്പെട്ടു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com