"മകൾക്ക് മാനസിക പ്രശ്നങ്ങളില്ല"; മദ്യപാനിയായ ഭർത്താവ് അവളെ നിരന്തരം മർദിച്ചിരുന്നുവെന്ന് സന്ധ്യയുടെ അമ്മ

ഇന്നലെ സന്ധ്യ വീട്ടിൽ എത്തിയതിന് ശേഷം മിണ്ടിയിട്ടില്ല. മകൾ വീട്ടിൽ വന്നിരുന്നത് പണം വാങ്ങൻ മാത്രമാണെന്നും അമ്മ പ്രതികരിച്ചു
"മകൾക്ക് മാനസിക പ്രശ്നങ്ങളില്ല"; മദ്യപാനിയായ ഭർത്താവ് അവളെ നിരന്തരം മർദിച്ചിരുന്നുവെന്ന് സന്ധ്യയുടെ അമ്മ
Published on

ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സന്ധ്യയുടെ അമ്മ. മകൾക്ക് ഇടയ്ക്ക് ദേഷ്യം വരുമെന്നല്ലാതെ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് അമ്മ പറഞ്ഞു. ഇന്നലെ സന്ധ്യ വീട്ടിൽ എത്തിയതിന് ശേഷം മിണ്ടിയിട്ടില്ല. മകൾ വീട്ടിൽ വന്നിരുന്നത് പണം വാങ്ങൻ മാത്രമാണെന്നും അമ്മ പ്രതികരിച്ചു.


മകൾക്കും ഭർത്താവിനും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് മദ്യപാനി ആണെന്നും സന്ധ്യയെ നിരന്തരം മർദിക്കുമായിരുന്നു. ഭാർത്താവുമായി അത്ര രസത്തിൽ ആയിരുന്നില്ലെന്നും അമ്മ വ്യക്തമാക്കി. മക്കളോട് സ്നേഹം ഉണ്ടായിരുന്നില്ല, എപ്പോഴും ദേഷ്യപ്പെടുമായിരുന്നു. എന്നാൽ കുഞ്ഞിനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.


മകളെ കൊല്ലാൻ മാത്രം ക്രൂര അല്ലെന്നും, ഇങ്ങനെ ചെയ്യണമെങ്കിൽ തക്കതായ കാരണം ഉണ്ടാകുമെന്നും അത് പൊലീസ് കണ്ടെത്തണമെന്നും സന്ധ്യയുടെ അയൽവാസി പറഞ്ഞു. സന്ധ്യ സംസാരിക്കുന്നതിൽ അപൂർവമായി പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. ഭർത്തവിന്റെ വീട്ടിൽ നിന്ന് സന്ധ്യ ഒരു മാസം വീട്ടിൽ വന്നു നിന്നിരുന്നു. ഭർത്താവിനെ കുറിച്ച് ആർക്കും നല്ല അഭിപ്രായമില്ലെന്നും, സന്ധ്യയെ ഇതിലേക്ക് നയിച്ചത് ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാവും എന്നും അയൽവാസി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് ബസിൽ സഞ്ചരിക്കവേ തന്നോടൊപ്പം ഉണ്ടായിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി സന്ധ്യ പൊലീസിനെ സമീപിച്ചത്. മകളെ കൊലപ്പെടുത്താൻ വേണ്ടി പുഴയിലെറിഞ്ഞതാണ് എന്ന് സന്ധ്യ മൊഴി നൽകിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻ്റെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നും കണ്ടെത്തിയത്. 

കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ പദ്ധതിയെന്നും സന്ധ്യ മൊഴി നൽകിയിരുന്നു. 
പൊലീസ് കസ്റ്റഡിയിലെടുത്ത സന്ധ്യയ്‌ക്കെതിരെ ചെങ്ങമനാങ്ങാട് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

ഇന്നലെ അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടിയാണ് സന്ധ്യ ഇറങ്ങിയത്. മൂന്നുമണിയോടെയാണ് സന്ധ്യ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ടത്. ആലുവയിൽ നിന്ന് 7 മണിയോടെ മൂഴിക്കുളത്ത് എത്തിയ സന്ധ്യ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com