ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ചുറി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം: സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിലും രഞ്ജി ട്രോഫിയിലും ഓപ്പണർ ആയി ഇറങ്ങുന്ന കാര്യം ആലോചനയിലാണെന്നും സഞ്ജു സാംസൺ പറഞ്ഞു
സഞ്ജു സാംസൺ
സഞ്ജു സാംസൺ
Published on

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം ആണെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. ഇപ്പോൾ ഏത് പൊസിഷനിൽ കളിക്കണമെന്ന ആലോചന നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പണർ മുതൽ ആറാം നമ്പർ വരെയുള്ള പൊസിഷനിൽ ബാറ്റ് ചെയ്യാൻ ആത്മവിശ്വാസം ഉണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു.

ക്യാപ്റ്റൻ സൂര്യ കുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും വലിയ പിന്തുണയാണ് നൽകിയത്. സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോൾ സൂര്യകുമാർ യാദവ് അടുത്തെത്തി, സെഞ്ചുറി അർഹതപ്പെട്ടതാണെന്ന് പറഞ്ഞു. സൂര്യയുടെ സെലിബ്രേഷൻ സന്തോഷം ഇരട്ടിയാക്കിയെന്നും ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയാണെന്നും സഞ്ജു സാംസൺ പറഞ്ഞു. വിമർശനങ്ങൾ ബാധിക്കാറുണ്ടെങ്കിലും മുന്നോട്ടുപോകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

"13-ാം വയസിൽ കളിച്ചു തുടങ്ങിയതാണ്. പാടുപെട്ട് ശ്രമിച്ച് കിട്ടിയതിൻ്റെ സന്തോഷമുണ്ട്. അവസരം കിട്ടുമ്പോൾ നാലോ അഞ്ചോ സിക്സടിക്കണം എന്ന് മനസിലുണ്ടായിരുന്നു, അവസരം വന്നപ്പോൾ അടിച്ചു," സഞ്ജു പറഞ്ഞു.

രാജസ്ഥാൻ റോയൽസിലും രഞ്ജി ട്രോഫിയിലും ഓപ്പണർ ആയി ഇറങ്ങുന്ന കാര്യം ആലോചനയിലാണെന്നും സഞ്ജു സാംസൺ പറഞ്ഞു. രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തിൽ കേരളത്തിനായി കളിക്കും. ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും സഞ്ജു പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ താരം രഞ്ജി ടീമിനൊപ്പം ചേർന്നു. കർണാടകക്കെതിരായ അടുത്ത രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com