ദുലീപ് ട്രോഫി: രണ്ടാമിന്നിം​ഗ്സിലും തകർത്തടിച്ച് സഞ്ജു സാംസൺ, വിജയവഴിയിൽ മുന്നേറി ഇന്ത്യ ഡി

സഞ്ജുവിൻ്റെ മികവിൽ ഇന്ത്യ ഡി ഒന്നാമിന്നിം​ഗ്സിൽ 349 റൺസാണ് നേടിയത്. മറുപടിയായി ഇന്ത്യ ബി 282 റൺസിന് ഓൾഔട്ടായി
ദുലീപ് ട്രോഫി: രണ്ടാമിന്നിം​ഗ്സിലും തകർത്തടിച്ച് സഞ്ജു സാംസൺ, വിജയവഴിയിൽ മുന്നേറി ഇന്ത്യ ഡി
Published on


ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ രണ്ടാം ഇന്നിം​ഗ്സിലും ഭേദപ്പെട്ട പ്രകടനവുമായി സഞ്ജു സാംസൺ. 53 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 45 റൺസെടുത്ത് സഞ്ജു പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. സഞ്ജുവിൻ്റെ മികവിൽ ഇന്ത്യ ഡി ഒന്നാമിന്നിം​ഗ്സിൽ 349 റൺസാണ് നേടിയത്. മറുപടിയായി ഇന്ത്യ ബി 282 റൺസിന് ഓൾഔട്ടായി.

ആദ്യ ഇന്നിം​ഗ്സിൽ റൺസെടുക്കാതിരിക്കാൻ കഴിയാതിരുന്ന ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ രണ്ടാം ഇന്നിം​ഗ്സിൽ 50 റൺസെടുത്ത് പുറത്തായി. 90 റൺസുമായി ക്രീസിൽ തുടരുന്ന റിക്കി ഭുയിയാണ് ഇന്ത്യ ഡിയ്ക്കായി തിളങ്ങിയ മറ്റൊരു താരം.

ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യ ഡി രണ്ടാം ഇന്നിം​ഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ ഡിയുടെ ലീഡ് 311 റൺസാണ്. റിക്കി ഭുയിക്കൊപ്പം 28 റൺസുമായി ആകാശ് സെൻ​ഗുപ്തയാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനമായ ഞായറാഴ്ച അതിവേ​ഗത്തിൽ ലീഡ് ഉയർത്തിയാൽ മാത്രമെ ഇന്ത്യ ഡിയ്ക്ക് വിജയം നേടാനാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com