"സ്പിന്നിനെ നേരിടാൻ മിടുക്കനായ സഞ്ജു ടെസ്റ്റ് ടീമിൽ വരുന്നത് ഇന്ത്യക്ക് ഗുണമാകും"; മനസ് തുറന്ന് മുൻ ന്യൂസിലൻഡ് താരം

ദേശീയ ടീമിൽ ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ ടെസ്റ്റിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല
"സ്പിന്നിനെ നേരിടാൻ മിടുക്കനായ സഞ്ജു ടെസ്റ്റ് ടീമിൽ വരുന്നത് ഇന്ത്യക്ക് ഗുണമാകും"; മനസ് തുറന്ന് മുൻ ന്യൂസിലൻഡ് താരം
Published on


സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് കമൻ്റേറ്ററും മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവുമായ സൈമൺ ഡൗൾ ആവശ്യപ്പെട്ടു. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ ടീമിന് ഗുണമാകുമെന്നും സൈമൺ ഡൂൾ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരേയും ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിക്കണമെന്നും ഡൗൾ ഇന്ത്യൻ സെലക്ടർമാരോട് ആവശ്യപ്പെട്ടു.

"സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമില്‍ വരേണ്ടത്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ അതിന് ചേര്‍ന്ന താരങ്ങളാണ്. ടി20, ഏകദിനം പോലെയല്ല ടെസ്റ്റ്. ടെസ്റ്റിൽ ബൗളർമാർക്കാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കം. അവരെ നേരിടാൻ സാങ്കേതിക തികവുള്ള താരങ്ങൾ വേണം. നിലവിൽ സ്പിന്നിനെതിരെ മോശം പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ നടത്തുന്നത്. ഇരുവരെയും കൊണ്ടുവന്നാൽ അത് പരിഹരിക്കാം," ഡൂൾ പ്രതികരിച്ചു.

തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ സൂചന നൽകിയതായി സഞ്ജു സാംസൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.

നിലവിലെ രഞ്ജി സീസണിൽ കേരളത്തിനായി ഒരു മത്സരം മാത്രമെ സഞ്ജുവിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നവംബർ 8ന് ആരംഭിക്കുന്ന 5 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ ഇപ്പോൾ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമാണ് സഞ്ജു സാംസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ 65 മത്സരങ്ങൾ കളിച്ച സഞ്ജു 11 സെഞ്ചുറികളും 16 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിന് വേണ്ടി താരം സെഞ്ചുറി നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com