വ്ലോ​ഗർ സന്തോഷ് വര്‍ക്കിക്ക് ജാമ്യം; ഇനിയും സ്ത്രീകളെ അപമാനിക്കരുതെന്ന മുന്നറിയിപ്പുമായി കോടതി

സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി അറിയിച്ചു
വ്ലോ​ഗർ സന്തോഷ് വര്‍ക്കിക്ക് ജാമ്യം; ഇനിയും സ്ത്രീകളെ അപമാനിക്കരുതെന്ന മുന്നറിയിപ്പുമായി കോടതി
Published on
Updated on


സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന വ്ലോ​ഗർ സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ജാമ്യം നൽകിയത്. സിനിമാ നടിമാരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് സന്തോഷ് വർക്കിക്കെതിരായ കേസ്.

സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി അറിയിച്ചു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി സന്തോഷ് വര്‍ക്കിക്ക് മുന്നറിയിപ്പ് നൽകി.

News Malayalam 24x7
newsmalayalam.com