പൊരുതിത്തോറ്റു കേരളം; സന്തോഷ് ട്രോഫിയിൽ ബംഗാളിന് 33ാം കിരീടം

95ാം മിനിൽ കേരളത്തിൽ പോസ്റ്റിൽ ഉയർന്നു പൊങ്ങി വന്ന പന്ത് ഡിഫൻഡർമാരെ വകഞ്ഞുമാറ്റി ചാടിയുയർന്ന് വരുതിയിലാക്കിയ റോബി ഹാൻസ്ഡ ഗോൾവലയിലേക്ക് തട്ടിയിടുകയായിരുന്നു
പൊരുതിത്തോറ്റു കേരളം; സന്തോഷ് ട്രോഫിയിൽ ബംഗാളിന് 33ാം കിരീടം
Published on


ഇന്ത്യൻ എൽ ക്ലാസിക്കോയിൽ കരുത്തരായ വെസ്റ്റ് ബംഗാളിനോട് ഒരു ഗോളിൻ്റെ തോൽവിയേറ്റു വാങ്ങി കേരളം. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിലാണ് കേരളത്തിൻ്റെ പ്രതിരോധനിരയുടെ ആലസ്യം മുതലെടുത്ത് ബംഗാൾ ജയിച്ചുകയറിയത്. അധിക സമയത്ത് റോബി ഹാൻസ്ഡ ആണ് ബംഗാളിനായി ഗോൾ നേടിയത്.

ടൂർണമെൻ്റിൽ റോബി നേടുന്ന 14ാമത്തെ ഗോളായിരുന്നു ഇത്. 78ാമത് സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ തോൽവിയറിയാതെയാണ് കേരളം ഫൈനൽ വരെയെത്തിയത്. എന്നാൽ ബംഗാളിൻ്റെ പ്രതിരോധക്കോട്ട തകർക്കാൻ കേരളത്തിൻ്റെ ചുണക്കുട്ടികൾക്ക് കഴിഞ്ഞില്ല. ഫൈനൽ വിസിൽ വരേയും കേരളം പൊരുതിനോക്കിയെങ്കിലും ബംഗാൾ പ്രതിരോധം പാറപോലുറച്ചു നിന്നു.

മത്സരത്തിൻ്റെ ഭൂരിഭാഗം സമയത്തും ഗോൾവഴങ്ങാതിരിക്കാൻ കേരളം വിജയിക്കുകയും ചെയ്തതാണ്. എന്നാൽ 95ാം മിനിൽ കേരളത്തിൽ പോസ്റ്റിൽ ഉയർന്നു പൊങ്ങി വന്ന പന്ത് ഡിഫൻഡർമാരെ വകഞ്ഞുമാറ്റി ചാടിയുയർന്ന് വരുതിയിലാക്കിയ റോബി ഹാൻസ്ഡ ഗോൾവലയിലേക്ക് തട്ടിയിടുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com