
വ്യാപാര സ്ഥാപങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപങ്ങളിൽ ജീവന് ഭീഷണിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും, ഉപകരണങ്ങളും വിറ്റാൽ ഇനി മുതൽ കടുത്ത ശിക്ഷ ലഭിക്കും. ഉത്പന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭരണകൂടം ഭേദഗതി കൊണ്ടുവന്നതോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഭേദഗതി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്.
നിലവിലുള്ള സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തിയാണ് സൗദി മന്ത്രിസഭ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി വിപണികളിൽ ഗുണനിലവാര അതോറിറ്റികളും, സൗദി ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പരിശോധനകൾ നടത്തും.
സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, പ്രോഡക്റ്റ് സേഫ്റ്റി ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി തുടങ്ങിവയ്ക്കാണ് ഇതിനായി പുതിയ കമ്മറ്റി രൂപീകരിക്കുന്നത്. ഈ കമ്മിറ്റിയാണ് നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക.