
സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന സ്വകാര്യ ടെംബോ വാൻ മറിഞ്ഞു എട്ട് കുട്ടികൾക്ക് പരുക്ക്. തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന അപകടത്തില്‍ പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരുക്കേറ്റത്. വീഴ്ചയിൽ തലയ്ക്കടിയേറ്റ രണ്ടു കുട്ടികളെ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ആറ് കുട്ടികൾക്ക് ചെറിയ പരുക്കുകളാണുള്ളത്.
സ്കൂളിൽ നിന്നും പുറപ്പെട്ട് ഏകദേശം രണ്ട് കിലോമീറ്റർ കഴിഞ്ഞായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടികളെ എല്ലാം ബസ്സിന് മുകളിലത്തെ ജനൽ വഴിയാണ് പുറത്തെടുത്തത്. 19ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.