
കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ഥിയെ കാണ്‍മാനില്ല. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണതായത്. സ്കൂളില്‍ പോയ വിദ്യാര്‍ഥി തിരികെ വീട്ടിലെത്തിയിരുന്നില്ല. സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നത്.കൈയ്യിൽ സ്കൂൾ ബാഗുമുണ്ട്. സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയിരുന്നു. സന്ധ്യയ്ക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലും, പഴയ ബസ് ബസ് സ്റ്റാൻഡിലും കുട്ടിയെ കണ്ടതായി വിവരമുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം