
കൊച്ചിയില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കടയിരിപ്പ് ഹൈസ്കൂളിലെ അധ്യാപകനായ അമ്പലമേട് സ്വദേശി കമലാണ് പിടിയിലായത്.
സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി-ആലുവ ബസിൽ യാത്ര ചെയ്യുകയായിരുന്ന പത്തൊന്‍പതുകാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
UPDATING...