
മലപ്പുറം തിരൂർ മംഗലത്ത് യുവാവിന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് വിവരം. വെട്ടേറ്റ അഷ്റഫ് എസ്‌ഡിപിഐ പ്രവർത്തകനാണ്. ഇന്നലെ രാത്രിയാണ് സംഭവം.
യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.