
ചൂരൽമല ദുരന്ത ഭൂമിയിൽ തെരച്ചിലിനെത്തിയ സംഘം പരപ്പൻപാറയിൽ കുടുങ്ങി. പോത്തുകല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘമാണ് പരപ്പൻപാറയിൽ കുടുങ്ങിയത്.
പെട്ടെന്നുള്ള മഴ കാരണമാണ് എസ്.ഡി.പി.ഐ പ്രവർത്തകർ വനത്തിൽ കുടുങ്ങിയത്. വെള്ളത്തിൻ്റെ കുത്തൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്ന് എസ്‌ഡിപിഐ പ്രവർത്തകർ പറഞ്ഞു. പുഴയ്ക്ക് അക്കരെയുള്ള കാപ്പിത്തോട്ടത്തിൽ രാത്രി കഴിച്ചു കൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ അറിയിച്ചു.