ഇനി ട്രെയിനുകളിൽ സീറ്റ് ഇഷ്ടാനുസരണം; ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് പണിപ്പുരയിൽ

സിനിമ തിയേറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെയാകും ട്രെയിന്‍ ടിക്കറ്റിലെ ബുക്കിംഗ് രീതിയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ലെന്നത്. മൂന്നോ നാലോ പേര്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ബുക്ക് ചെയ്താല്‍ ചിലപ്പോള്‍ വ്യത്യസ്ത ബോഗികളിലാകും സീറ്റ് കിട്ടുക. യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യമായിരുന്നു ഇത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി, ആപ്പ് വഴി സീറ്റുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന പുതിയ സംവിധാനമൊരുക്കുകയാണഅ ഇന്ത്യൻ റെയിൽവേ.

സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെ ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഉടൻ ലഭിക്കുക. റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുണ്ടാകുക. തിയേറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെയാകും ട്രെയിന്‍ ടിക്കറ്റിലെ ബുക്കിംഗ് രീതിയും. ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒഴിവുള്ള സീറ്റുകള്‍ കാണിക്കും. ഈ ഒഴിവുള്ള സീറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാം. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റിൻ്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് സാധ്യമല്ല. ഈ രീതിയാണ് മാറുന്നത്.



റെയില്‍വേയുടെ പുതിയ ആപ്പ് പണിപ്പുരയിലാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ആപ്പ് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. ഇതുവഴി ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, റീഫണ്ട് തുടങ്ങി സേവനങ്ങളെല്ലാം ലഭിക്കും. ഇപ്പോള്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി വ്യത്യസ്ത ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനില്‍ ലഭിക്കുന്നത് യാത്രക്കാരുടെ തലവേദന കുറയ്ക്കും. യാത്രക്കാര്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പ് ആണ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐ.ആർ.സി.ടി.സി) സഹകരിച്ചു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംവിധാനങ്ങളുടെ ഉത്തരവാദിത്വമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ വിഭാഗമാണ് ആപ്പ് തയാറാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com