പി.സി. ചാക്കോയ്ക്ക് എതിരെ എന്‍സിപിയില്‍ പടയൊരുക്കം; സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ രഹസ്യ യോഗം

എൻസിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്
പി.സി. ചാക്കോ
പി.സി. ചാക്കോ
Published on

പി.സി. ചാക്കോയെ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ പാ‍ർട്ടിക്കുള്ളിൽ നീക്കം. ഇതിനായി എ.കെ. ശശീന്ദ്രന്‍ വിഭാഗം രഹസ്യ യോഗം ചേര്‍ന്നു. മന്ത്രിയുടെ വസതിയിലായിരുന്നു യോഗം.

എൻസിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തോമസ് കെ. തോമസുമായി കൂടിക്കാഴ്ച നടത്തിയെന്ന് യോഗത്തില്‍ ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്നും ശശീന്ദ്രനും തോമസ് കെ. തോമസും കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: പി.വി. അന്‍വറിന് തോക്ക് ഇല്ല, ലൈസന്‍സ് അപേക്ഷ നിരസിച്ച് ജില്ല കളക്ടര്‍; കലാപാഹ്വാനം നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

മന്ത്രിമാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് എന്‍സിപിയിലെ തര്‍ക്കത്തിന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നത്. രാജിവയ്ക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ രാജി ഭീഷണി മുഴക്കി പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു. ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചതായും വാർത്തകൾ വന്നിരുന്നു. മന്ത്രിമാറ്റത്തിൽ പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്നായിരുന്നു എ.കെ ശശീന്ദ്രന്‍റെ ആരോപണം. തുടക്കത്തിൽ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com