
സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റിനാണ് പരുക്കേറ്റത്.
പരുക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടിവീണതിനൊപ്പം യുവതിയും താഴെ വീണിരുന്നു. സെക്രട്ടറിയേറ്റിനോട് ചേർന്നിട്ടുള്ള അനക്സ് 1 ലെ ഒന്നാം നിലയിലാണ് അപകടം നടന്നത്.