ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്: സീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പായിട്ടാണ് കേരള പൊലീസും ക്രൈം ബ്രാഞ്ചും, ഇഡിയും വിലയിരുത്തുന്നത്
ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്: സീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Published on

ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേസിൽ സീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ട. എസ് പി.വത്സൻ ചേർപ്പ് പൊലീസിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായപ്പോൾ കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചന, കളപണം വെളുപ്പിക്കൽ,ബഡ്സ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയ കേസിലായിരുന്നു അറസ്റ്റ്.


ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പായിട്ടാണ് കേരള പൊലീസും ക്രൈം ബ്രാഞ്ചും, ഇഡിയും വിലയിരുത്തുന്നത്. അതേസമയം തട്ടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനി വീണ്ടും തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹൈറിച്ച് കമ്യൂണൽ റിവൈവൽ സൊസൈറ്റി എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായാണ് കണ്ടെത്തിയത്.

മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്,ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ് കേസിൽ കണ്ടെത്തിയത്. വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ വെച്ച് വാങ്ങി 630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തെന്നാണ് ഇഡി കണ്ടെത്തല്‍. ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഉടമകളായ പ്രതാപന്‍, ശ്രീന പ്രതാപന്‍, എന്നിവരുടേയും 15 ലീഡര്‍മാരുടേയും 33.7 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com