
മുതിർന്ന കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായിരുന്ന ലാൽ വർഗീസ് കല്പകവാടി . തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്നു.
കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടി കോർപ്പ് മുൻ ചെയർമാനുമായിരുന്നു. 2021ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കിയത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു.