
കോഴിക്കോട് വെള്ളിമാട്‌കുന്ന് ജെഡിടി കോളേജിലെ വിദ്യാർഥിക്ക് സീനിയേഴ്സിൻ്റെ ക്രൂരമർദനം. വിദ്യാർഥിയായ അഹമ്മദ് മുജ്തബയെ ആണ് സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചത്. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് റിബാസ്, ഷാഹിൻ , നിഹാൽ, മുഹമ്മദ് യാസിർ, എജാസ് അഹമ്മദ് എന്നിവരാണ് പിടിയിലുള്ളത്.