കൊച്ചി ഫ്ലവർ ഷോയിലും ഗുരുതര വീഴ്ച; പ്ലാറ്റ്‌ഫോമിൽ നിന്നും വീണ യുവതിക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല, സ്റ്റോപ്പ് മെമ്മോ നൽകി കോർപ്പറേഷൻ

കൊച്ചി ഫ്ലവർ ഷോയിലും ഗുരുതര വീഴ്ച; പ്ലാറ്റ്‌ഫോമിൽ നിന്നും വീണ യുവതിക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല, സ്റ്റോപ്പ് മെമ്മോ നൽകി കോർപ്പറേഷൻ

മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്നും വീണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരുക്കേറ്റത്
Published on

കലൂർ അപകടത്തിന് പിന്നാലെ എറണാകുളത്തെ ഫ്ലവർഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച. വേദിയിൽ നിന്ന് വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്നും വീണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരുക്കേറ്റത്. ഷോയ്ക്ക് കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകി.

അപകടം പറ്റിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും, ഫസ്റ്റ് ഏയ്ഡ് നൽകിയില്ലെന്നും പരുക്ക് പറ്റിയ ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും സഹായിച്ചില്ല. സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈയ്ക്ക് ഒടിവുണ്ട്, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിന്ദു പറഞ്ഞു.

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജിസിഡിഎയും ആയിരുന്നു ഫ്ലവർ ഷോയുടെ സംഘാടകർ.

News Malayalam 24x7
newsmalayalam.com