ജൂനിയർ ഓഫീസറെ ബലാത്സംഗത്തിനും നിർബന്ധിത ഓറൽ സെക്സിനും ഇരയാക്കിയ ഐഎഎഫ് ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം

അനുവാദമില്ലാതെ കേസിൽ കുറ്റപത്രം സമർപ്പിക്കരുതെന്ന് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. എന്നാൽ അന്വേഷണം തുടരാൻ കോടതി അനുവദിച്ചിട്ടുണ്ട്
ജൂനിയർ ഓഫീസറെ ബലാത്സംഗത്തിനും നിർബന്ധിത ഓറൽ സെക്സിനും ഇരയാക്കിയ ഐഎഎഫ് ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം
Published on

ജൂനിയർ ഓഫീസറെ ബലാത്സംഗത്തിനും നിർബന്ധിത ഓറൽ സെക്‌സിനും ഇരയാക്കിയ ഐഎഎഫ് ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം അനുവദിച്ചു. വിംഗ് കമാൻഡർ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് വനിതാ ഫ്‌ളൈയിംഗ് ഓഫീസർ പരാതി നൽകിയതിനെത്തുടർന്ന് ജമ്മു കശ്മീർ പൊലീസ് വിവര എഫ്ഐആർ ഫയൽ ചെയ്തതു. വിംഗ് കമാൻഡറായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ പദവിയുടെ അഭിമാനവും രാഷ്ട്ര സേവനവും അനിശ്ചിതത്വത്തിലാകും എന്നുമാണ് ജാമ്യ ഉത്തരവിൽ പറയുന്നത്.

അനുവാദമില്ലാതെ കേസിൽ കുറ്റപത്രം സമർപ്പിക്കരുതെന്ന് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. എന്നാൽ അന്വേഷണം തുടരാൻ കോടതി അനുവദിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം സമർപ്പിക്കരുതെന്നും സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു.അടുത്ത വാദം കേൾക്കുന്ന തീയതിക്കകം തൽസ്ഥിതി വ്യക്തമാക്കി കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രഭരണ പ്രദേശത്തെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി ഉത്തരവിട്ടു.


സെപ്തംബർ 14 മുതൽ 16 വരെ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നും അതിനുശേഷം ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും പ്രതിയായ വിങ് കമാൻഡറോട് ഹൈക്കോടതി നിർദേശിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതി 50,000 രൂപ കോടതിയിൽ കെട്ടിവെക്കണം, കമാൻഡിംഗ് ഓഫീസറുടെ അനുമതിയില്ലാതെ ജമ്മു കശ്മീരിൽ നിന്ന് പുറത്തുപോകരുത്, ഒരു പ്രോസിക്യൂഷൻ സാക്ഷിയെയും ബന്ധപ്പെടരുത് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി താൻ പീഡനവും ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് 26 കാരിയായ ഫ്ലയിംഗ് ഓഫീസർ പരാതിയിൽ പറഞ്ഞു.

2023 ഡിസംബർ 31ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ന്യൂ ഇയർ പാർട്ടിയിൽ, തനിക്ക് സമ്മാനം ലഭിച്ചോ എന്ന് അവളുടെ സീനിയർ ചോദിച്ചതായി ഓഫീസർ പറഞ്ഞു. താൻ ഇല്ലെന്ന് പറഞ്ഞപ്പോൾ സമ്മാനങ്ങൾ തൻ്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിംഗ് കമാൻഡർ കൂട്ടിക്കൊണ്ടു പോവുകയും ഓറൽ സെക്സിന് നിർബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതിക്കാരി മൊഴി നൽകിയത്.

ALSO READ: സത്യം എൻ്റെ ഭാഗത്താണെന്ന് തെളിഞ്ഞു; ആറ് മാസത്തെ ജയിൽവാസത്തിനു ശേഷം അരവിന്ദ്‌ കെജ്‌രിവാൾ മോചിതനായി

ഈ സംഭവത്തിന് ശേഷം ഇതേ ഐഎഎഫ് ഉദ്യോഗസ്ഥൻ തൻ്റെ ഓഫീസ് സന്ദർശിച്ചുവെന്നും, ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും പരാതിക്കാരി പറഞ്ഞു. ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മറ്റ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അത് തനിക്കേറെ വിഷമം ഉണ്ടാക്കിയെന്നും പരാതിക്കാരി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com