കെഎസ്ആർടിസി ബസുകളുടെ സർവീസ് കാലാവധി നീട്ടി; 15 വർഷം പൂർത്തിയാക്കുന്ന വാഹനങ്ങളും ഇനി നിരത്തില്‍

കാലാവധി നീട്ടിയില്ലെങ്കിൽ കോർപ്പറേഷൻ്റെ 1250 വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കില്ല
കെഎസ്ആർടിസി ബസുകളുടെ സർവീസ് കാലാവധി നീട്ടി; 15 വർഷം  പൂർത്തിയാക്കുന്ന വാഹനങ്ങളും ഇനി നിരത്തില്‍
Published on

കെഎസ്ആർടിസി വാഹനങ്ങളുടെ സർവീസ് കാലാവധി നീട്ടി ഉത്തരവിറങ്ങി. 15 വർഷം പൂർത്തിയാക്കുന്ന ബസുകളുടെ കാലാവധിയാണ് നീട്ടിയത്. രണ്ട് വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

Also Read: ബാലചന്ദ്ര മേനോന്‍റെ പരാതി: യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്


കാലാവധി നീട്ടിയില്ലെങ്കിൽ കോർപ്പറേഷൻ്റെ 1,250 വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കില്ല. ഇതിൽ 1,117 കെഎസ്ആർടിസി ബസുകളും ഉൾപ്പെടുന്നു. 153 എണ്ണം ബസ് ഇതര വാഹനങ്ങളാണ്. ഇത്തരത്തില്‍ വാഹനങ്ങള്‍ സർവീസില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നാല്‍ അത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കും.

ഇത് പൊതുജനങ്ങള്‍ക്ക് യാത്രാ ക്ലേശം സൃഷ്ടിക്കും. പ്രതിസന്ധി പരിഹരിക്കാൻ കാലാവധി നീട്ടി നൽകണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com