കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; ഏഴ് പേർക്ക് പരുക്ക്

പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; ഏഴ് പേർക്ക് പരുക്ക്
Published on
Updated on

കോഴിക്കോട് താമരശ്ശേരിയിൽ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഏഴ് പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ ഏഴുപേരെതാമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച്പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ (40), ശോശാമ (60), സിന്ധു (45), ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാമേഷ്, രാമൻ, സുമതി എന്നിവരെയാണ് ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com