കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, നഗ്നശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോ കുറ്റം; കേരള ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാൺകെ പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം.
കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, നഗ്നശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോ കുറ്റം; കേരള ഹൈക്കോടതി
Published on

കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, ശരീരം പ്രദർശിപ്പിക്കുന്നതും പോക്‌സോ കുറ്റമെന്ന് കേരള ഹൈക്കോടതി. കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11(i) പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാൺകെ പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രതിയായ യുവാവ് മുറി പൂട്ടാതെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് കുട്ടി കാണുന്നതിന് ഇടവരികയും ചെയ്തുവെന്നാണ് കേസ്.

Also Read; പ്രായപൂർത്തിയാകാത്തവർക്ക് മെസേജ് അയച്ചെന്ന പേരിൽ പോക്സോ കേസെടുക്കരുത്; ഹൈക്കോടതി

കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരും. ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുമ്പോൾ, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.

സെക്ഷൻ 75, 294 (ബി), 341, 323, 34 എന്നിവ പ്രകാരം കേസിൽ രണ്ടാം പ്രതി ശിക്ഷാർഹനാണെന്നും കുട്ടികളോടുള്ള ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചിൽഡ്രൻ ആക്റ്റ്, സെക്ഷൻ 11 (ലൈംഗിക പീഡനം), പോക്‌സോ നിയമത്തിലെ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ) എന്നിവയും നിലനിൽനിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com