
തിരുവനന്തപുരം നഗരൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കാൽനട യാത്രക്കാരിയെ യുവാവ് കടന്നുപിടിച്ചത്. യുവതി നിലവിളിച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പ്രതി നടന്നുവരുന്നതും ഓടിപ്പോകുന്നതും സിസിടിവിയിൽ ഉണ്ട്.
കോട്ടക്കൽ ഗേറ്റ് മുക്കിൽ വീടിന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.