
ലൈംഗികാതിക്രമ കേസിലെ പരാതിയെ തുടർന്ന് നടൻ ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസിൻ്റെ നോട്ടീസിൽ പറയുന്നു. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.
അതേസമയം, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായ സിദ്ദിഖിനോട് ഈ മാസം പന്ത്രണ്ടിന് വീണ്ടും ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് മകൻ ഷഹീനും, നടൻ ബിജു പപ്പനോടും കൂടെയാണ് സിദ്ദീഖ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ ഹാജരായത്.