
കോഴിക്കോട് അനാഥാലയത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിൽ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിദ്യാർഥികൾ. പത്തോളം വിദ്യാർഥികളാണ് അധ്യാപകനെതിരെ രേഖമൂലം പരാതി നൽകിയത്. കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് സിഡബ്ലുസി അറിയിച്ചു.
പരാതി മറച്ചുവെച്ച പ്രധാന അധ്യാപകനെതിരെയും പോക്സോ കേസെടുക്കുമെന്നും സിഡബ്ലുസി പറഞ്ഞു. പരാതി ഒത്തുതീർപ്പാക്കാനായി രക്ഷിതാക്കളുടെ മേൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. സ്വകാര്യഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.