ലൈംഗികാരോപണം; സിദ്ദീഖിനെതിരെയും പൊലീസ് പ്രാഥമിക അന്വേഷണം നടത്തും

നടി രേവതി സമ്പത്തിന്റെ ലൈംഗിക ആരോപങ്ങളിലാണ് സിദ്ദിഖിനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്
ലൈംഗികാരോപണം; സിദ്ദീഖിനെതിരെയും പൊലീസ് പ്രാഥമിക അന്വേഷണം നടത്തും
Published on


സമ്മർദ്ദത്തിനൊടുവിൽ സിദ്ദിഖിനെതിരെയും നിയമനടപടികൾക്കൊരുങ്ങി സർക്കാർ. നടനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനമായി. നടി രേവതി സമ്പത്തിന്റെ ലൈംഗിക ആരോപങ്ങളിലാണ് സിദ്ദിഖിനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

നിലവിലെ സാഹചര്യത്തിൽ പൊതു സമൂഹത്തിൽ ചർച്ചയാകുന്ന ആരോപണങ്ങളിൽ പരാതി ലഭിച്ചില്ലെങ്കിലും സർക്കാരിന് തുടർനടപടികളുമായി മുന്നോട്ട്പോകാമെന്ന് നിയമോപദേശം നൽകിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് നിയമോപദേശം നൽകിയത്.

ALSO READ: കൂടുതല്‍ വെളിപ്പെടുത്തലുമായി നടിമാര്‍; രാജി വെച്ച് സിദ്ദിഖും രഞ്ജിത്തും, ഇനിയും തുറന്നുപറച്ചിലുകള്‍ക്ക് സാധ്യത

സർക്കാരിന് ആരോപണം പരിശോധിക്കാം. പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം. പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സർക്കാരിന് ആവശ്യമായ തുടർ നടപടി എടുക്കാം എന്നുമാണ് നിയമോപദേശം. സംഭവത്തിൽ ഡിജിപി ഓഫീസിനോട് സർക്കാർ നേരത്തെ അഭിപ്രായം തേടിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നുസർക്കാർ നിലപാട്. വ്യക്തികൾ നേരിട്ട് പരാതി നൽകണം എന്നും, ആരോപണങ്ങളിൽ നടപടിയെടുക്കാൻ കഴിയില്ലെന്നുമൊക്കെയായിരുന്നു സർക്കാർ നിലപാട്. സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ആണ് ഹേമ കമ്മിറ്റിയിലൂടെ പുറത്ത് വന്നത്. ഇതിൽ എന്താണ് സർക്കാരിന്റെ തുടർനടപടി എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. റിപ്പോർട്ട് പൂർണ രൂപത്തിൽ ഹൈക്കോടതിയിൽ എത്തിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com