
ക്യാമ്പസുകളിലെ സംഘർഷം ദൗർഭാഗ്യകരമെന്ന് മന്ത്രി എം.ബി രാജേഷ്. എസ്എഫ്ഐയുടെ തെറ്റുകൾ ആവർത്തിക്കാൻ പാടില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണെന്നും ചെയറിനെതിരായി സഭക്ക് പുറത്ത് ആരോപണമുന്നയിച്ചെന്നും എം.ബി രാജേഷ് ആരോപിച്ചു. ചെയറിന് നേരെ വി.ഡി സതീശൻ ആക്രോശിച്ചു. ഇതൊന്നും പ്രതിപക്ഷ നേതാവിൻറെ ഭൂഷണത്തിനു ചേർന്നതല്ല. ഉയർന്ന പദവിയിൽ ഇരിക്കുന്നയാൾ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണെന്നും. തങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എഫ്ഐ മാത്രമല്ല ക്യാമ്പസുകളിൽ അക്രമം നടത്തുന്നത്, കെഎസ് യു കൂടിയാണ്. പ്രതിപക്ഷ നേതാവ് കാണിക്കുന്നത് അസാമാന്യ സത്യസന്ധതയില്ലായ്മയാണെന്നും എം.ബി രാജേഷ് പറഞ്ഞു. എന്തിനാണ് ഇങ്ങനെ കാപട്യം കാണിക്കുന്നതെന്നും, എം.ബി രാജേഷ് ചോദിച്ചു.