
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍. രണ്ട് മണിക്കൂറോളം പ്രിൻസിപ്പലിനെയും കൂടെയുള്ള മറ്റു അധ്യാപകരെയും പൂട്ടിയിട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ സ്വീകരിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടര്‍ന്നാണ് സംഭവം.
നേരത്തേയും ഗുരുദേവ കോളേജിൽ പ്രിൻസിപ്പൽ - എസ്എഫ്ഐ തർക്കം നിലനിന്നിരുന്നു. കോളേജിലെ എസ്എഫ്ഐ നേതാവ് കൊലവിളി പ്രസംഗം നടത്തിയതും വിവാദമായിരുന്നു.