
സിഎംആർഎല്ലിനെതിരെ ഗുരുത ആരോപണവുമായി എസ്എഫ്ഐഒ. ഭീകര സംഘടനകളെ അനുകൂലിക്കുന്നവർക്ക് സിഎംആർഎൽ പണം നൽകിയതായി സംശയമുള്ളതായി എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്എഫ്ഐഒ വ്യക്തമാക്കി.
എക്സാലോജിക്–സിഎംആർഎൽ കേസിൽ അന്വേഷണം പൂർത്തിയായതായും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. എക്സാലോജിക്കിന് പണം നൽകിയത് രാഷ്ട്രീയ നേതാവിന് നൽകാനെന്ന് സംശയിക്കുന്നു. ഇതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് പരിശോധിക്കുന്നുണ്ട്. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസി എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. ഇതിനെതിരെയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്നാണ് ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേട്ടത്.
കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സിഎംആര്‍എല്‍ നിലപാട് അറിയിച്ചത്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിൽ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിഎംആർഎൽ അറിയിച്ചിരുന്നു.