മാസപ്പടി കേസില്‍ സിഎംആർഎല്‍ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് തടയാന്‍ ഡൽഹി ഹൈക്കോടതിയില്‍ ഹർജി

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട് സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാ ലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
മാസപ്പടി കേസില്‍ സിഎംആർഎല്‍   ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് തടയാന്‍ ഡൽഹി ഹൈക്കോടതിയില്‍ ഹർജി
Published on

മാസപ്പടി കേസിൽ സിഎംആർഎല്‍ ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ (എസ്എഫ്ഐഒ)ന്‍റെ സമൻസ്. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം. സാമ്പത്തിക ഇടപാടിൻ്റെ അടക്കം രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ പറയുന്നു.


അതേസമയം, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ ഡൽഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ സിഎംആർഎല്‍  ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് എസ്എഫ്ഐഒ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് നടപടി.  കോർപ്പറേറ്റ് മന്ത്രാലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ ആറംഗ സംഘമാണ് മാസപ്പടി കേസ് അന്വേഷിക്കുന്നത്. ആരോപണ വിധേയർ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ അധികാരമുള്ള കേന്ദ്ര ഏജന്‍സിയാണ് എസ്എഫ്ഐഒ.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട് സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാ ലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം ഉയർന്നത്. കേസിൽ എസ്എഫ്ഐഒ യുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന നിർണ്ണായക നടപടിയാണ് സിഎംആർഎല്‍  ഉദ്യോഗസ്ഥർക്ക് നൽകിയ സമൻസ്. കേസുമായി ബന്ധപ്പെട്ട് എക്സാ ലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നേരത്തെ എസ്എഫ്ഐഒ നോട്ടീസ് നൽകിയിരുന്നു. അതേസമയം, മാസപ്പടി വിവാദത്തിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി രജിസ്റ്റർ ചെയ്ത കേസിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com