രജിസ്ട്രാര്‍ ഉറപ്പ് നല്‍കി; കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം അവസാനിച്ചു

ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അനിശ്ചിതകാല സമരം
രജിസ്ട്രാര്‍ ഉറപ്പ് നല്‍കി; കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം അവസാനിച്ചു
Published on

തിരുവനന്തപുരം കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം അവസാനിച്ചു. സിൻഡിക്കേറ്റും എസ്എഫ്ഐ പ്രതിനിധികളും രജിസ്ട്രാറുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികൾ ഉയർത്തിയ മുഴുവൻ വിഷയങ്ങളിലും നടപടി ഉണ്ടാവും എന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അനിശ്ചിതകാല സമരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com