സുഭദ്ര കൊലപാതകം: പ്രതി ശർമിള എറണാകുളം സ്വദേശിനി, മാത്യൂസിനെ വിവാഹം കഴിച്ചത് തെറ്റിദ്ധരിപ്പിച്ച്

അമ്മക്ക് ജോലി ലഭിച്ചതിനെ തുടർന്നാണ് കർണാടകയിലെ ഉഡുപ്പിയിലേക്ക് പോയത്
സുഭദ്ര കൊലപാതകം: പ്രതി ശർമിള എറണാകുളം സ്വദേശിനി,  മാത്യൂസിനെ വിവാഹം കഴിച്ചത് തെറ്റിദ്ധരിപ്പിച്ച്
Published on



ആലപ്പുഴ കലവൂരിൽ 73 കാരിയായ സുഭദ്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശർമിള എറണാകുളം തൊപ്പുംപടി സ്വദേശിനിയെന്ന് റിപ്പോർട്ട്. ആറ് വയസുവരെ ശർമിള ജീവിച്ചത് തോപ്പുംപടിയിലാണ്. അമ്മക്ക് ജോലി ലഭിച്ചതിനെ തുടർന്നാണ് കർണാടകയിലെ ഉഡുപ്പിയിലേക്ക് പോയത്. പിന്നീട് 6 വർഷങ്ങൾക്ക് മുമ്പാണ് തിരികെ എറണാകുളത്ത് എത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ശർമിള മാത്യൂസിനെ വിവാഹം കഴിച്ചത്.

പുനർവിവാഹമായിരുന്നു ഇരുവരുടേതും. 52 വയസ്സ് പ്രായമുള്ള ശർമിള 32 വയസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാത്യൂസിനെ വിവാഹം കഴിച്ചത്. മാത്യൂസിനെക്കാൾ രണ്ട് വയസ്സ് ഇളയതാണ് ശർമിള എന്നാണ് ബന്ധുക്കളും വിശ്വസിച്ചിരുന്നത്. ഏഴാം ക്ലാസ് മാത്രമാണ് മാത്യൂസിന്റെ വിദ്യാഭ്യാസം. എന്നാൽ ശർമിളയ്ക്ക് ഇന്ത്യയിലെ ഏഴു ഭാഷകൾ അറിയാമെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: സുഭദ്രയുടെ കൊലപാതകം: പ്രതികളെ പിടികൂടാൻ പൊലീസ് മൂന്ന് ദിവസം മുമ്പേ ഉഡുപ്പിയിലെത്തി, അറസ്റ്റ് ചെയ്തത് മണിപ്പാലിൽ യാത്രാമധ്യേ

അതേസമയം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഇരുവരും കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എറണാകുളം ജില്ലാ പോലീസ് മേധാവി അറിയിച്ചു. കേസിൽ ദമ്പതികളുടെ അയൽവാസിയെയും, കുഴിയെടുത്ത മേസ്തിരിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും എസ്പി അറിയിച്ചു.

സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസമാണ് പൊലീസ് പ്രതികളായ ശർമിള, ഭർത്താവ് മാത്യൂസ് എന്നിവരെ പിടികൂടുന്നത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്ന് യാത്ര മധ്യേയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും ഇന്ന് ഇന്ന് ആലപ്പുഴയിൽ എത്തിക്കും.

ALSO READ: സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ

മൃതദേഹം കണ്ടെത്തിയ സെപ്റ്റംബർ 10 ചൊവ്വാഴ്ച്ചയാണ് പ്രതികൾ കടന്നത്. അതുവരെ എറണാകുളത്ത് ആണ് ഇവർ ഒളിവിൽ കഴിഞ്ഞത്. പിന്നീട് ട്രെയിൻ മാർഗം ഉഡുപ്പിയിലേക്ക് പോയി. ശർമിളയും, മാത്യൂസും സ്വന്തം നാട്ടിലേക്ക് പോകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഉഡുപ്പിയിൽ അന്വേഷണം ഊർജ്ജിതമാക്കിയത്.

കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കാട്ടൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com