പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ശിഖർ ധവാൻ; ആരാണ് പുതിയ പ്രണയിനി സോഫി?

ബംഗ്ലാദേശിനെതിരായ ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഇരുവരുമൊന്നിച്ച് ആദ്യമായി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ശിഖർ ധവാൻ; ആരാണ് പുതിയ പ്രണയിനി സോഫി?
Published on

ഡൽഹിയിൽ നിന്നും ഇന്ത്യൻ ടീമിലെത്തിയ ക്രിക്കറ്ററാണ് ശിഖർ ധവാൻ. 2010ലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിൻ്റെ ഭാഗമാകുന്നത്. നിലവിൽ 39കാരനായ താരം 2024 സീസണിലാണ് ഐപിഎല്ലിൽ നിന്ന് വിരമിച്ചത്. നിരവധി വർഷങ്ങൾ പഞ്ചാബ് കിങ്സിൻ്റെ നായകനായിരുന്നു അദ്ദേഹം. 2012ൽ വിവാഹിതനായ ധവാൻ 2021ൽ മുൻ ഭാര്യ അയേഷ മുഖർജിയുമായി വേർപിരിഞ്ഞു. ഈ ബന്ധത്തിൽ അലിയ, റിയ എന്നീ രണ്ട് മക്കളുമുണ്ട്.

ഏറെ നാളത്തെ ഏകാന്ത വാസത്തിനൊടുവിൽ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഐറിഷ് സുന്ദരിയായ സോഫി ഷൈനാണ് താരത്തിൻ്റെ പ്രണയിനി. ബംഗ്ലാദേശിനെതിരായ ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഇരുവരുമൊന്നിച്ച് ആദ്യമായി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇക്കാലമത്രയും ഈ യുവതി ആരാണെന്നോ ധവാനുമായുള്ള റിലേഷൻഷിപ്പ് എന്താണെന്നോ ആർക്കും അറിയുമായിരുന്നില്ല.



കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ അഭിമുഖത്തിനിടെയാണ് അവതാരക, സമീപകാലത്തായി കൂടെ എപ്പോഴും പ്രത്യക്ഷപ്പെടാറുള്ള യുവതിയുമായുള്ള ബന്ധത്തെ കുറിച്ച് ധവാനോട് നേരിട്ട് ചോദിച്ചത്. എന്നാൽ യുവതിയുടെ പേര് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ... "ഈ ഹാളിലുള്ള ഏറ്റവും സുന്ദരിയായ യുവതിയുമായി ഞാൻ പ്രണയത്തിലാണ്" എന്നാണ് ധവാൻ പറഞ്ഞത്. തുടർന്ന് യാതൊന്നും പറഞ്ഞതുമില്ല.



അതേസമയം, ധവാനോടൊപ്പം കുറേ നാളുകളായി കാണുന്നത് അയർലൻഡുകാരിയായ സോഫി ഷൈൻ ആണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ കണ്ടെത്തിയിരിക്കുന്നത്. ധവാൻ്റെ മുഖം വെളിപ്പെടുത്തിയില്ലെങ്കിലും താരത്തിനൊപ്പമുള്ള ചില ചിത്രങ്ങളും സോഫി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

സോഫി ഷൈൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഡയമണ്ട് മോതിരത്തിൻ്റെ ഫോട്ടോ ചൂണ്ടിക്കാട്ടി ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടെന്നും ചില ദേശീയ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യമൊന്നും ധവാനോ സോഫിയോ സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com