വിന്‍സിയുടെ ആരോപണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ; നടി പേര് വെളിപ്പെടുത്തിയതിന് പിന്നാലെ ഷൈനിനെതിരെ ട്രോള്‍

വിന്‍സി, ഷൈന്‍ ടോം ചാക്കോയുടെ പേര് പറഞ്ഞതിന് പിന്നാലെയാണ് സ്റ്റോറി ചര്‍ച്ചയാകുന്നത്.
വിന്‍സിയുടെ ആരോപണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ; നടി പേര് വെളിപ്പെടുത്തിയതിന് പിന്നാലെ ഷൈനിനെതിരെ ട്രോള്‍
Published on


വിന്‍സി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ ചര്‍ച്ചയായി ഷൈന്‍ ടോം ചാക്കോയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. സിനിമാ സെറ്റില്‍ പ്രധാന നടനില്‍ നിന്നും മോശമായ അനുഭവമുണ്ടായെന്ന വിന്‍സിയുടെ പരാതിയുമായ ബന്ധപ്പെട്ട് കാര്‍ഡ് ഷൈന്‍ ടോം ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വിന്‍സി, ഷൈന്‍ ടോം ചാക്കോയുടെ പേര് പറഞ്ഞതിന് പിന്നാലെയാണ് സ്റ്റോറി ചര്‍ച്ചയാകുന്നത്.

താന്‍ അഭിനയിച്ച സിനിമാ സെറ്റില്‍ ഒരു പ്രധാന നടന്‍ ലഹരി ഉപയോഗിച്ചത് കണ്ടു എന്നായിരുന്നു വിന്‍സി അടുത്തിടെ പറഞ്ഞത്. ഇനി ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിക്കെതിരെ വലിയ തോതിലുള്ള ട്രോളുകളും ഇതിന് പിന്നാലെ വന്നു. നടിക്ക് സിനിമയില്‍ റോളുകള്‍ കുറയുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന തരത്തില്‍ വരെ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിന്‍സി രംഗത്തെത്തിയത്. താന്‍ അഭിനയിച്ച സെറ്റില്‍ തനിക്ക് മോശം അനുഭവമുണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത്, അതിലെ പ്രധാന നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി. മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം നടന്‍ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് വിന്‍സി വെളിപ്പെടുത്തിയത്. അത് കാരണം ഈ നടനൊപ്പം തനിക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ''എന്റെ വസ്ത്രം ശരിയാക്കാന്‍ പോയപ്പോള്‍, 'ഞാന്‍ റെഡിയാക്കാന്‍ സഹായിക്കാം' എന്ന് പറഞ്ഞ് അദ്ദേഹത്തിനും എന്റെ കൂടെ വരാന്‍ തുനിഞ്ഞുവെന്നും വിന്‍സി പറഞ്ഞു. ഇത് എല്ലാവരുടെയും മുന്നില്‍ വെച്ചാണ് പറഞ്ഞത്, ഒരു സീന്‍ നോക്കുന്നതിനിടെ നടന്റെ വായില്‍ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. അത് അംഗീകരിക്കാനാവില്ല,'' അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് നടിയെ പിന്തുണച്ചുകൊണ്ട് ഷൈന്‍ ടോം ചാക്കോ ഇതുമായി ബന്ധപ്പെട്ട കാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ വിന്‍ സി, ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തു പറഞ്ഞതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നത്.

സൂത്രവാക്യമാണ് ഷൈന്‍ ടോം ചാക്കോയും വിന്‍ സിയും ഒരുമിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ആഭ്യന്തര പരാതി സമിതിക്കും ഫിലിം ചേംബറിനുമാണ് വിന്‍ സി. പരാതി നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com