
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നൽകാൻ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലനെത്തി. അതേസമയം, ഇന്നലെ ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ച അസ്ഥി കഷ്ണം മനുഷ്യൻ്റേതല്ലെന്നും മൃഗത്തിൻ്റേതാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ശേഷം നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയിൽ നിന്നുള്ള തടിക്കഷ്ണവും കണ്ടെത്തി.
ഗംഗാവാലി പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയിൽ നിന്നുള്ള കയറും ക്രാഷ് ഗാർഡും കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് കയർ കണ്ടെത്തിയത്. ലഭിച്ച കയർ അർജുൻ്റെ ലോറിയിലേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിയിൽ മരത്തടികൾ കെട്ടാൻ ഉപയോഗിച്ച കയറാണ് കണ്ടെത്തിയത്. മാത്രവുമല്ല കയർ കരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
അതേസമയം, ഇന്ന് കണ്ടെത്തിയ ടയർ അർജുൻ്റെ ട്രക്കിൻ്റേതല്ലെന്നും ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പുതുതായി ലഭിച്ച ലോറിയുടെ പിൻചക്രങ്ങൾ അർജുൻ്റെ ട്രക്കിൻ്റേതല്ലെന്നാണ് മനാഫ് സ്ഥിരീകരിച്ചത്.