മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ; മാർക്സിസ്റ്റ് ആണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ശോഭ സുരേന്ദ്രൻ

മല എലിയെ പ്രസവിച്ച പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. മുഖ്യമന്ത്രിയുടെ ദുർനടത്തിപ്പുകളുടെ കൃത്യമായ തെളിവ് എഡിജിപിയുടെ കൈയ്യിലുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ നടപടി എടുക്കാത്തതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു
മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ; മാർക്സിസ്റ്റ് ആണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ശോഭ സുരേന്ദ്രൻ
Published on

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. എഡിജിപി തന്നെ മുഖ്യമന്ത്രിയുടെ അടക്കം ഫോൺ ചോർത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മല എലിയെ പ്രസവിച്ച പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. മുഖ്യമന്ത്രിയുടെ ദുർനടത്തിപ്പുകളുടെ കൃത്യമായ തെളിവ് എഡിജിപിയുടെ കൈയ്യിലുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ നടപടി എടുക്കാത്തതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.

എഡിജിപിക്ക് എതിരായി പിണറായി വിജയൻ ഒരു അന്വേഷണവും നടത്താൻ പോകുന്നില്ല. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. മുഖ്യമന്ത്രി രാജിവച്ച് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണം. ഗോവിന്ദൻ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. രാജിവെച്ച് കാശിക്ക് പോകുന്നതാണ് നല്ലത്. മുഖ്യമന്ത്രിയുടെ നടപടികൾക്ക് താങ്ങും തണലും ആകുന്നത് പി ശശിയും, എഡിജിപിയുമാണെന്നും പി.വി. അൻവറിന്റെ ആരോപണം മുഖ്യമന്ത്രിയിലേക്ക് ഉള്ളതാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ അല്ല, മാർക്സിസ്റ്റ് ആണെങ്കിൽ എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും വെല്ലുവിളിച്ചു. കേരളത്തിൻ്റെ ഭരണം ആരാണ് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

"സിപിഎം സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കണം.  മുൻ സെക്രട്ടറിമാരുടെ നിലപാടുകളെ കുറിച്ച് പരിശോധിക്കണം. എഡിജിപി അജിത്തിനെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ അജിത്തിനെ കുറിച്ച് അന്വേഷിക്കുന്നവർ അദ്ദേഹത്തിന് തന്നെ റിപ്പോർട്ട് നൽകുകയാണ്. സ്വർണക്കടത്ത് സംഘത്തിൻ്റെ തലവൻ മുഖ്യമന്ത്രിയാണോ എന്നതാണ് ജനങ്ങളുടെ സംശയം. അതിന് മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്," ശോഭ സുരേന്ദ്രൻ ആരോപിച്ചു.

സിപിഎം നേതാക്കൾ സംസാരിക്കുന്നില്ല. കള്ളക്കടത്ത് നടത്തുന്ന അഞ്ചംഗ സംഘത്തിലെ ഒരാൾ മാത്രമാണ് അജിത് കുമാർ. മറ്റുള്ളവരെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സീറ്റ് നൽകിയ കാലം മുതൽക്കേ അൻവറിനെ ഈ ഗവൺമെൻ്റ് സഹായിച്ചിട്ടുണ്ടെന്നും പിണറായിയുമായി സംസാരിക്കാതെ അൻവറിന് പത്രസമ്മേളനം നടത്താൻ അനുവാദം കിട്ടുമോയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com